തിരുവനന്തപുരം:2024-26 വർഷങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ, സംസ്ഥാനത്തെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് http://eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന്, ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴിയോ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം രജിസ്ട്രേഷൻ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായോ, അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....