കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ യു ജി, പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള സമയം ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 12.00 മണിക്ക് അവസാനിക്കും. യു ജി സി അംഗീകാരമുള്ള 22 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് സർവകലാശാല അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇപ്പോൾ റെഗുലർ ഡിഗ്രി (ബിരുദം, ബിരുദാനന്തരം, ഡിപ്ലോമ, മറ്റ് അക്കാഡമിക് കോഴ്സുകൾ )പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ഓപ്പൺ സർവകലാശാലയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവൽ ഡിഗ്രി/ ഇരട്ട ബിരുദം) കൂടി അപേക്ഷിക്കുവാൻ സാധിക്കും. സംസ്ഥാനത്ത് ഇരുപതോളം പഠന കേന്ദ്രങ്ങൾ ഉണ്ട്. http://sgou.ac.in അല്ലെങ്കിൽ http://erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട no-04742966841, 9188909901, 9188909902

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്
തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന്...