പ്രധാന വാർത്തകൾ
പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരംഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾഎഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾപിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാംസംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായികണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ,പരീക്ഷാ കേന്ദ്രം

Oct 18, 2023 at 5:00 pm

Follow us on

കോട്ടയം:ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന ബി.കോം സ്പെഷ്യല്‍ മെഴ്സി ചാന്‍സ്(ആനുവല്‍ സ്കീം-1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍, 1992 മുതല്‍ 1997 വരെ അഡ്മിഷനുകറ്റ- ആനുവല്‍ സ്കീം) പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു. വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍.
അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജി(സി.എസ്.എസ് – 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 27ന് നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി ഇന്‍ ബേസിക് സയന്‍സ്-സ്റ്റാറ്റിസ്റ്റിക്സ്(പുതിയ സ്കീം – 2021,2022 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ(ഒക്ടോബര്‍ 20) മാല്യങ്കര എസ്.എന്‍.എം. കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എ(സി.എസ്.എസ് – 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020,2021 അഡ്മിഷന്‍ സപ്ലിമെന്‍ററി – ജൂലൈ 2023) പരീക്ഷയുടെ മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 30 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.

പരീക്ഷാ ഫലങ്ങൾ
നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്(2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് – ജൂണ്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.കോം(സി.ബി.സി.എസ് – 2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി(റഗുലര്‍, സപ്ലിമെന്‍ററി – ജൂണ്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്ററുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എം.എ സോഷ്യോളജി(20142015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്, 2016,2017,2018 അഡ്മിഷന്‍ സപ്ലിമെന്‍ററി – മാര്‍ച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 2015 മുതല്‍ 2018 അഡ്മിഷന്‍ വരെയുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനായും 2014 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ടും സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ ഒന്ന്.

ബി.എ(19982008 അഡ്മിഷന്‍ റഗുലര്‍, 1998-2011 അഡ്മിഷന്‍ പ്രൈവറ്റ്) അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് ആനുവല്‍ സ്കീം പാര്‍ട്ട് 3 സബ്സിഡിയറി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (20162018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2012-2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Follow us on

Related News