തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. താല്‍പര്യമുള്ള യോഗ്യരായവര്‍ 25-ന് രാവിലെ 11 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
ലാബ് ടെക്‌നിഷ്യന്‍ – വാക് ഇന്‍ ഇന്റര്‍വ്യു കാലിക്കറ്റ് സര്‍വകാലശാലാ ഇന്റഗ്രേറ്റഡ് എം.എസ് സി. കോഴ്‌സിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണ വിഭാഗത്തില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.