പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബിടെക് പ്രവേശനം, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Oct 17, 2023 at 3:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍, ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനം നല്‍കുന്നത്.

പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും.

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 2 വരെയും 180 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് 180 രൂപ പിഴയോടെ 17 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ.-യില്‍ പുനഃപ്രവേശനം നേടിയ മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം. പി.ആര്‍. 1365/2023

പരീക്ഷാഫലങ്ങൾ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി, ബയോകെമിസ്ട്രി ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ 2020, 2021 പ്രവേശനം എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, ക്ലിനിക്കല്‍ സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ജനറല്‍ ബയോടെക്‌നോളജി, മൈക്രോബയോളജി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News