തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വ്യാവസായിക ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സയൻസ് എഞ്ചിനീയറിങ് കോളജുകളിലെ അധ്യാപകർക്കായി ഓൺലൈൻ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. വർക്ക്‌ഷോപ്പ് ഒക്ടോബർ 19നു രാവിലെ 9ന് നടത്തും. അക്കാഡമിക് – ഇൻഡസ്ട്രി സംയുക്ത ഗവേഷണത്തിന്റെ സാധ്യതകളെപ്പറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യാപകരുമായി സംവദിക്കും. ട്രെസ്റ്റ് പാർക്ക് ചെയർമാൻ പ്രൊഫ. സാബു തോമസ്, ചീഫ് എക്സെക്റ്റീവ് ഓഫീസർ ഡോ. കോശി പി വൈദ്യൻ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഇൻഡസ്ട്രിയുടെയും സംയോജിച്ചുള്ള ഗവേഷണത്തിന്റെ വ്യാപനത്തേയും അനിവാര്യതയേയും കുറിച്ചു വിശദീകരിക്കും. ഓൺലൈൻ വർക്ക്‌ഷോപ്പിന്റെ ഗൂഗിൾ മീറ്റ് ലിങ്ക് ലഭിക്കുന്നതിന് ബന്ധപ്പെടുക : 0471 – 2598555, trestpark@gmail.com, trestpark@kerala.gov.in.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...