പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരം

വിദ്യാഭ്യാസ രംഗത്തെ സഹകരണം: ഫിൻലാന്റ് സംഘം 18ന് കേരളത്തിൽ

Oct 14, 2023 at 11:00 am

Follow us on

തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായി ഫിൻലന്റ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെൻറിക്‌സൺ, ഫിൻലന്റ് അംബാസിഡർ, ഫിൻലന്റ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘം 18ന് കേരളത്തിലെത്തും. 18ന് രാവിലെ 10.55ന് സംഘം തിരുവനന്തപുരത്ത് എത്തും. 2.00 മണിക്ക് തൈയ്ക്കാട് ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളും എൽ.പി. സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളും സംഘം സന്ദർശിക്കും. 2.40 ന് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘം സന്ദർശനം നടത്തും.
ഒക്‌ടോബർ 19ന് രാവിലെ 9ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫിൻലന്റ് സംഘം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിദ്യാഭ്യാസ വിദഗ്ദ്ധരുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തും. 11ന് പൊതുവിദ്യാഭ്യാസ മന്ത്രി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ, ചീഫ് സെക്രട്ടറി, മുൻ ചീഫ് സെക്രട്ടറി ശ്രീ. വി.പി. ജോയി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസി തലവൻമാർ തുടങ്ങിയവരുമായും ചർച്ച നടത്തും. 12.30 ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ഫിൻലന്റ് സംഘം കൂടിക്കാഴ്ച നടത്തും. ഫിൻലന്റിലെ വിദഗ്ദ സംഘം മുമ്പ് കേരളം സന്ദർശിച്ചിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തൽ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രാഥമികമായി ചർച്ച നടത്തുകയും വിവിധ മേഖലകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൈമാറുന്നതിന് വർക്കിംഗ് ഗ്രൂപ്പുകൾ കൂടുകയും ചെയ്തിരുന്നു. ഫിൻലന്റുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനാണ് ഈ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Follow us on

Related News