പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

Oct 13, 2023 at 1:30 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്സുമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് ഇന്ന് തുടക്കം കുറിക്കും. കോഴ്സിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് അയ്യങ്കാളി സ്മാരക ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ മുഖ്യ അതിഥിയാകും.

ഏകീകൃത സിലബസ് തയ്യാറാക്കി, സ്കോള്‍-കേരളയുമായി സഹകരിച്ചുകൊണ്ട് ഹോം നഴ്സിങ് പരിശീലനത്തിനായി ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ എന്ന കോഴ്സ് ആരംഭിച്ച് സാന്ത്വന പരിചരണം ശാക്തീകരിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്.കിടപ്പിലായ രോഗികള്‍ക്ക് ചിട്ടയായ പരിചരണം ഉറപ്പാക്കുന്നതിന് പരിചരണത്തിന്‍റെ ശാസ്ത്രീയ പാഠങ്ങള്‍ വീട്ടുകാരേയും അയല്‍വാസികളേയും സമൂഹത്തേയും പരിശീലിപ്പിച്ചെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യന്തം പ്രാധാന്യം അര്‍ഹിക്കുന്നു. പലവിധ രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പ്രദായിക ചികില്‍സ ലഭിക്കുന്നതിനൊടൊപ്പം തന്നെ അവരുടെ വീടുകളില്‍ ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കേണ്ടതുണ്ട്.

18 നും 45 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവരെ തെരഞ്ഞെടുത്ത് വീടുകളില്‍ ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം ലഭിച്ച ഹോം നഴ്സുമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സ് നടപ്പിലാക്കുന്നത്. രോഗീപരിചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും സന്നദ്ധ പ്രവര്‍ത്തകന്‍/വോളന്‍റിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഈ കോഴ്സിലൂടെ സാധ്യമാകും.

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍-കേരള മുഖേന ഈ കോഴ്സ് ആരംഭിക്കുന്നത്. പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ നേതൃത്വത്തിലാണ് കോഴ്സിന്‍റെ പാഠ്യപദ്ധതിയും പഠനസഹായിയും സ്കോള്‍-കേരള രൂപപ്പെടുത്തിയിട്ടുള്ളത്.

സര്‍ക്കാര്‍, സന്നദ്ധ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, കമ്മ്യൂണിറ്റി നഴ്സുമാര്‍, പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാര്‍, എന്നിവരാണ് കോഴ്സിന്‍റെ ഇന്‍സ്ട്രക്ടര്‍മാര്‍. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്കോള്‍-കേരള സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സ് വിജയിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ശാസ്ത്രീയ പരിശീലനം സിദ്ധിച്ച ഹോം നഴ്സുമാര്‍ ആയി മാറും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം മറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കും ഇവരെ ഹോം നഴ്സിംഗ് ജോലിക്ക് നിയോഗിക്കുവാന്‍ സാധിക്കും. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഇവര്‍ക്ക് ജോലി സാധ്യതകള്‍ ഏറെയാണ്. ആറ് മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ കോഴ്സിന്‍റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആഴ്ചയില്‍ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കും. ജില്ലയിലെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍, സര്‍ക്കാര്‍/സന്നദ്ധ മേഖലയിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ എന്നിവയായിരിക്കും പഠനകേന്ദ്രങ്ങള്‍.

Follow us on

Related News