തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് http://admission.uoc.ac.in. ഫീസ് – ജനറല്‍ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ. രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐ.ഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ ‘ Register ‘
എന്ന ലിങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസര്‍ച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. പി.എച്ച്.ഡി. റഗുലേഷന്, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ admission.uoc.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്...