ന്യൂഡൽഹി: ഗുരുതര പോഷകാഹാരക്കുറവുള്ളതും ആരോഗ്യപ്രശ്നങ്ങൾ കുറവുള്ള കുട്ടികളെ ഇനിമുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ പ്രവർത്തന മാർഗരേഖ പുറത്തുവന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച മാർഗ്ഗരേഖയിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നിർദ്ദേശമുള്ളത്. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പോഷകാഹാര കുറവുള്ള കുട്ടികളെ മാത്രമാണ് ഇനി ന്യൂട്രീഷ്യൻ റീഹാബിലേഷൻ സെൻററുകളിൽ പരിചരിക്കേണ്ടത് എന്നും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ വിവിധ പരിശോധനകൾ നടത്തണെമെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. നിലവിൽ എൻആർസികളിൽ 6 മാസം മുതൽ 59 മാസം വരെയുള്ള കുട്ടികളെ പരിചരിക്കുന്നതിനാണു നിർദ്ദേശം. അതേസമയം ഒരുമാസം മുതലുള്ള കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ പുതുക്കിയ ചട്ടമനുസരിച്ച് ഇവിടേക്ക് മാറ്റുമെന്നും നിർദ്ദേശിക്കുന്നുണ്ട്.

വിദ്യാർഥികൾക്ക് ലാപ്ടോപ്, വനിതകൾക്ക് സ്വയംതൊഴിൽ വായ്പ
തിരുവനന്തപുരം:കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ...