തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 202324 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 2023 ഒക്‌ടോബർ 11 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കേൺതാണ്. ഓൺലൈനായോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാവുന്നതാണ് . ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്. ഫീസ് അടിച്ചതിനു ശേഷം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ 2023 ഒക്‌ടോബർ 12, 13 തീയതികളിൽ പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...