പ്രധാന വാർത്തകൾ
പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണംകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

കാലിക്കറ്റ്‌ പിജി പ്രവേശനം നീട്ടി, പരീക്ഷാ ഫലങ്ങൾ, സീറ്റൊഴിവ്

Oct 9, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള അവസാന തീയതി 12-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 12 വരെ ലഭ്യമാണ്. സീറ്റ് ഒഴിവ് അറിയാന്‍ വിദ്യാര്‍ത്ഥികള്‍ അതത് കോളേജ് / സര്‍വകലാശാലാ സെന്ററുകളുമായി ബന്ധപ്പെടുക.

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് തുടക്കമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം പേര്‍ക്കാണ് ഒരു മാസത്തെ കോഴ്സില്‍ അവസരം ലഭിച്ചത്. പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, അറബിക് പഠനവിഭാഗം അസോ. പ്രൊഫ. ഡോ. ഇ. അബ്ദുള്‍ മജീദ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.കെ. ഷൈലേഷ്, പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു. അഭിമുഖം, റെസ്യൂമേ തയ്യാറാക്കല്‍, ആശയ വിനിമയ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയിലും ഇതോടൊപ്പം പരിശീലനം നല്‍കുന്നുണ്ട്.

ഫാഷന്‍ ഡിസൈനിങ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 10. ഫോണ്‍ 0495 2761335, 9744869477. 8089528299.

പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, എം.കോം. ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഹിസ്റ്ററി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News