പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

Oct 8, 2023 at 10:00 am

Follow us on

തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം. ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 8-ാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ലഭിക്കുക. ഓൺലൈനായി
അപേക്ഷിക്കാൻ https://www.vidyasaarathi.co.in/Vidyasaarathi/login സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 29.

സ്കോളർഷിപ്പ് ലഭിക്കുന്ന ക്ലാസുകളും മറ്റുവിവരങ്ങളും
🔵 എട്ടാം ക്ലാസ് സ്കോളർഷിപ്പിന് 7-ാം ക്ലാസിൽ കുറഞ്ഞത് 60 മാർക്ക് വേണം. 2,500 രൂപയാണ് സ്കോളർഷിപ്പ് തുക
🔵 ക്ലാസ് 9 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 8-ാം ക്ലാസ്സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം. സ്കോളർഷിപ്പ് 2500 രൂപ.
🔵10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള NSDL ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പിന് ഒൻപതാം ക്ലാസിൽ 60 ശതമാനം മാർക്ക് നേടണം. 3500 മുതൽ 5000 രൂപവരെ.
🔵ബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 12-ാം ക്ലാസിൽ കുറഞ്ഞത് 60%, ഡിപ്ലോമയിൽ കുറഞ്ഞത് 60%. മാർക്ക് ലഭിക്കണം. സ്കോളർഷിപ്പ് 10,000 രൂപ.
🔵 പിജി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് പ്ലസ് ടു, ഡിഗ്രി എന്നിവയ്ക്ക് 60 ശതമാനം മാർക്ക് വേണം. സ്കോളർഷിപ്പ് തുക 12,000 രൂപ.

Follow us on

Related News