തിരുവനന്തപുരം:നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) ലോവർ ഡിവിഷൻ ക്ലർക്ക് (LDC), അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. രജിസ്റ്റർ ചെയ്‌ത അപേക്ഷകർ ഒക്ടോബർ 19നകം അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡുകൾ http://ncert.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ലോവർ ഡിവിഷൻ ക്ലർക്ക്, അസിസ്റ്റന്റ് എന്നീ നോൺ-ടീച്ചിങ് തസ്തികകളിലെ 347 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
ഡൗൺലോഡ് ചെയ്യേണ്ട വിധം
🔵ഹോംപേജിൽ NCERT നോൺ ടീച്ചിങ് പരീക്ഷ 2023 അഡ്മിറ്റ് കാർഡിനായി ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🔵നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സമർപ്പിക്കുക
🔵നിങ്ങളുടെ NCERT നോൺ ടീച്ചിംഗ് അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ കാണാം.
🔵കൂടുതൽ റഫറൻസിനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുക്കുക.