തിരുവനന്തപുരം:വിദ്യാർഥികൾക്കു നൽകിയിരുന്ന യാത്രാ കൺസഷനിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. സ്വാശ്രയ, സമാന്തര (പാരലൽ), അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ ഇനി കൺസഷൻ അനുവദികൂ. പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നു. കൺസഷനുവേണ്ടി ഓൺലൈനായി അപേക്ഷ നൽകുമ്പോൾ രേഖകൾക്കൊപ്പം റേഷൻ കാർഡിന്റെയും സ്ഥാപനത്തിലെ തിരിച്ചറിയൽകാർഡിന്റെയും ഫോട്ടോകോപ്പി കൂടി ഉൾപ്പെടുത്തണം. കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത കാരണമാണ് പുതിയ തീരുമാനമെന്നാണ് സൂചന. കൺസഷൻ പൂർണ്ണമായി നിർത്തുന്നതിനു മുന്നോടിയായാണു ഈനിയന്ത്രണമെന്നും പറയുന്നു.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...