തിരുവനന്തപുരം:ഈ വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നീറ്റ് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികൾക്ക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ അന്തിമ കാറ്റഗറി ലിസ്റ്റാണ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള...









