തിരുവനന്തപുരം:ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ കൽപിത സർവകലാശാലായാണ് കേരള കലാമണ്ഡലം. നിലവിലെ കല്പിത സർവകലാശാലയെ കേരളം മുഴുവൻ അധികാരപരിധിയുള്ള സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താണ് ശ്രമം. കലാമണ്ഡലം സാംസ്കാരിക സർവകലാശാല എന്ന പേരാണ് പരിഗണിക്കുന്നത്. സർവകലാശാല രൂപീകരണത്തിനുള്ള കരടുബിൽ തയാറാക്കുന്നുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കുമെന്നാണ് സൂചന. കല്പിത സർവകലാശാലയിൽ നിന്ന് പൂർണ സർവകലാശാല പദവിയിൽ എത്തുന്നതോടെ യുജിസിയുടെ ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ വർധിക്കും.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...