തിരുവനന്തപുരം:സ്കോൾ-കേരള മുഖേന 2023-25 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്‌വേർഡ് ഇവ ഉപയോഗിച്ച് http://scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുത്ത് അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പ് വാങ്ങണം. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങൾ മുഖേന അറിയാൻ കഴിയുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം,...









