തിരുവനന്തപുരം:സ്കോൾ-കേരള മുഖേന 2023-25 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്‌വേർഡ് ഇവ ഉപയോഗിച്ച് http://scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുത്ത് അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പ് വാങ്ങണം. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങൾ മുഖേന അറിയാൻ കഴിയുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി
തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ...









