പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

Oct 5, 2023 at 4:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻറ് ടെക്‌നോളജിയിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻറ് ടെക്‌നോളജി പ്രോഗ്രാമിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്.

അർഹരായവർ അസൽ യോഗ്യതാ രേകളുമായി ഒക്ടോബർ 11ന് 12.30 ന് മുൻപ് സ്‌കൂൾ ഓഫീസിൽ(റൂം നം.302, കൺവെർജെൻസ് അക്കാഡമിയ കോംപ്ലക്‌സ്) നേരിട്ട് ഹാജരാകണം. ഫോൺ- 9497812510, 9400552374.

ഇൻറർനാഷണൽ ആൻറ് ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജിയിൽ(ഐ.ഐ.യു.സി.എൻ.എൻ) എം.ടെക് പോളിമർ സയൻസ് ആൻറ് എൻജിനീയറിംഗ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിവരങ്ങൾ iiucnn.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അർഹരായവർ അസൽ രേഖകളുമായി ഒക്ടോബർ 12ന് 12.30ന് മൂൻപ് ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ(റൂം നം.302, കൺവെർജെൻസ് അക്കാഡമിയ കോംപ്ലക്‌സ്) നേരിട്ട് ഹാജരാകണം. ഫോൺ- 9497812510, 9400552374.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ ബി.ആർക്ക്(2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ ഒക്ടോബർ 16ന് തുടങ്ങും. ഒക്ടോബർ ഒൻപതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ 10നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 11നും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ 270 രൂപ സി.വി ക്യാമ്പ് ഫീസ് പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്(വയലിൻ,വീണ,മൃദംഗം), കഥകളി സംഗീതം(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻറ് ഫിസിയോതെറാപ്പി(പുതിയ സ്‌കീം – 2022 അഡ്മിഷൻ റുഗലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഒൻപതു മുതൽ പാലാ, അൽഫോൻസാ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മെയ് മാസം വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് അനിമേഷൻ ആൻറ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ അനിമേഷൻ ആൻറ് വിഷ്വൽ ഇഫക്ട്‌സ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ഒക്ടോബർ 7) ആരംഭിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി (സി.ബി.സി.എസ്.എസ്, പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഏഴു മുതൽ അതത് കോളജുകളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

മെയ് മാസം വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് മൾ’ിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രാഫി ആന്റ് ഡിജിറ്റൽ എഡിറ്റിംഗ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ഒക്ടോബർ 7) ആരംഭിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലങ്ങൾ
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ അനിമേഷൻ, എം.എ സിനിമ ആന്റ് ടെലിവിഷൻ, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ മൾ’ിമീഡിയ, എം.എ പ്രിന്റ് ആന്റ് ഇലക്‌ട്രോണിക് ജേണലിസം(പി.ജി.സി.എസ്.എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്‌ടോബർ 19 വരെ ഓലൈനിൽ അപേക്ഷിക്കാം.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ(പ്രീ-റിവൈസ്ഡ് – പി.ജി.സി.എസ്.എസ്, 2019-2020 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്‌ടോബർ 18 വരെ ഓലൈനിൽ അപേക്ഷിക്കാം.

ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ – സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2021 അഡ്മിഷൻ സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ്.സി പ്ലാൻറ് ബയോടെക്‌നോളജി (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ – ജൂൺ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് കെമിക്കൽ സയൻസിൽ മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ) 2021 അഡ്മിഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 19 വരെ വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

Follow us on

Related News