പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

Oct 5, 2023 at 4:30 pm

Follow us on

കണ്ണൂർ:സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 9 ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഹിസ്റ്ററി പഠനവകുപ്പിൽ എത്തണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പിഎച്ച്ഡി എൻട്രൻസ് 15ന്
കണ്ണൂർ സർവകലാശാലയിലെ 2023- 24 വർഷത്തെ പി എച്ച് ഡി പ്രവേശനത്തിനായി 11.08.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശനപ്പരീക്ഷ 15.10.2023 (ഞായറാഴ്‌ച) രാവിലെ 11 മണി മുതൽ 1 മണിവരെ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് നടത്തുന്നതാണ്. ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ഹാൾടിക്കറ്റ്
ഒക്ടോബർ 10 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 7 വരെയും പിഴയോടു കൂടി ഒക്ടോബർ 9 വരെയും അപേക്ഷിക്കാം ഫീസ് സ്റ്റേറ്റ്മെൻറ് / അപേക്ഷകളുടെ പ്രിന്റ്ഔട്ട് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 13 .10 .2023 വൈകുന്നേരം 5 മണി.

Follow us on

Related News