തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 291-333/ 2023ലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലും http://keralapsc.gov.in/notification വെബ്സൈറ്റ് വഴിയും വിശദവിവരങ്ങൾ ലഭ്യമാണ്. അപേക്ഷകൾ നവംബർ ഒന്നു വരെ സമർപ്പിക്കാം. തസ്തികളുടെ വിവരങ്ങൾ താഴെ.
ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പാതോളജി ആൻഡ് മൈക്രോബയോളജി, കമ്മ്യൂണിറ്റി ഡെന്റിസ്റ്ററി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി( കേരള മെഡിക്കൽ എജ്യൂക്കേഷൻ), മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം വഴി),റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൂനിയർ ലെക്ചർ-സ്‌കൾപ്ചർ (കോളേജ് വിദ്യാഭ്യാസം) നേഴ്സറി ടീച്ചർ, പാംഗർ ഇൻസ്‌ട്രക്ടർ(കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി), ഡ്രൈവർ- കം- ഓഫീസ് അറ്റന്റൻഡ് -മീഡിയം/ഹെവി പാസ്സഞ്ചർ/ഗുഡ്സ് വെഹിക്കിൾ, സ്റ്റാഫ് നഴ്സ് ഗ്രേഡ് II (ഇൻഷുറൻസ് മെഡിക്കൽ സർവീസസ്),ഫാർമസിസ്റ്റ് ഗ്രേഡ് II ( ഹെൽത്ത് സർവീസസ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, യു. പി സ്കൂൾ ടീച്ചർ (തമിഴ്മീഡിയം) (വിദ്യാഭ്യാസം) സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി (പുരുഷന്മാർ) (നേരിട്ടും തസ്തികമാറ്റം വഴിയും), വർക്ക് സൂപ്രണ്ട് (സോയിൽ സർവേ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ. പി എസ്, ബോട്ട് കീപ്പർ (വിമുക്തഭടന്മാർ) (എൻസിസി), വനിത ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ട്രെയിനി), എൻസിഎ റിക്രൂട്ട്മെന്റ് ഒഴിവുകളും ഉണ്ട്.