തിരുവനന്തപുരം:ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഞ്ചിനീയറിങ് എന്നിവയിലെ പ്രവേശനത്തിനുള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്) 2024-ന്റെ റെഗുലർ രജിസ്ട്രേഷൻ നാളെ അവസാനിക്കും. http://gate2024.iisc.ac.in വഴി രജിസ്ട്രേഷൻ നടത്താം. 2024 ഫെബ്രുവരി 3നാണ് പരീക്ഷ ആരംഭിക്കുക.
പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ താഴെ.
🔵രജിസ്ട്രേഷനുള്ള അവസാന തീയതി: ഒക്ടോബർ 5.
🔵 ഓൺലൈൻ രജിസ്ട്രേഷൻ/ അപേക്ഷാ പ്രക്രിയയുടെ അവസാന തീയതി: ഒക്ടോബർ 13.
🔵ഗേറ്റ് അപേക്ഷയിലെ തിരുതലുകൾക്ക് നവംബർ 7 മുതൽ 11വരെ അവസരം.
🔵 ഗേറ്റ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നത് ജനുവരി 3ന്.
🔵ഗേറ്റ് 2024 പരീക്ഷകൾ ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ നടക്കും.
🔵ഫെബ്രുവരി 16 മുതൽ പോർട്ടലിൽ ഉത്തര സൂചിക ലഭ്യമാകും.
🔵ഗേറ്റ് 2024 പരീക്ഷാഫലം മാർച്ച് 16ന് പ്രസിദ്ധീകരിക്കും.