പ്രധാന വാർത്തകൾ
പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരംഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾഎഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾപിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാംസംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായികണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

Oct 3, 2023 at 4:30 pm

Follow us on

കോട്ടയം:ഒക്ടോബർ 30ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മാറ്റി വച്ചു. പരീക്ഷകൾ നവംബർ ആറിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ
ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ(ക്രിമിനോളജി) എൽ.എൽ.ബി(ഓണേഴ്‌സ് – 2011 അഡ്മിഷൻ സപ്ലിമെൻററി), ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2012 മുതൽ 2014 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയോടൊപ്പം ബാങ്കിംഗ് ലോ ആൻറ് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്‌സ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ഒക്ടോബർ 27ന് നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

സ്‌പെഷ്യൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ മൂന്ന് വിഷയങ്ങളുടെ സ്‌പെഷ്യൽ പരീക്ഷകൾ (36ാമത് ദക്ഷിണ മേഖലാ കലോത്സവം-പത്മ തരംഗിൽ പങ്കെടുത്ത എറണാകുളം ഗവൺമെൻറ് ലോ കോളജിലെ വിദ്യാർഥികൾക്കായുള്ളത്) ഒക്ടോബർ 13,16,18 തീയതികളിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി
എട്ടാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2017,2018 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ 30ന് ആരംഭിക്കും. ഒക്ടോബർ 11 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. പിഴയോടു കൂടി ഒക്ടോബർ 12നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 13നും അപേക്ഷ സീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷാഫലം
സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്‌പോട്ട്‌സ് സയൻസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ പി.എച്ച്.ഡി കോഴ്‌സ് വർക്ക്(2020 അഡ്മിഷൻ ഫുൾടൈം, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 18 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
ഈ വർഷം മെയ് മുതൽ സെപ്റ്റംബർ വരെ നടത്തിയ മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ്(പുതിയ സ്‌കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 11 മുതൽ കോട്ടയം സെൻറ് ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്-അപ്ലൈഡ് (2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂൺ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ തമിഴ് പി.ജി.സി.എസ്.എസ് – ജൂൺ 2023(2021 അഡ്മിഷൻ റഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻറ് ഡെവലപ്‌മെൻറ് സ്റ്റഡീസ് മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഡെവലപ്‌മെൻറ് സ്റ്റഡീസ്, എം.എ ഗാന്ധിയൻ സ്റ്റഡീസ് (202123 ബാച്ച്, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 15 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Follow us on

Related News