കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഓൺലൈൻ എം.കോം; ഒക്ടോബർ 20 വരെ അപേക്ഷിക്കാം. മഹാത്മാ ഗാന്ധി സർവകലാശാലയിൽ റെഗുലർ പ്രോഗ്രാമിനു തുല്യമായി യു.ജി.സി അംഗീകരിച്ച ഓൺലൈൻ എം.കോമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 വരെ നീട്ടി. വിദ്യാർഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠിക്കാൻ കഴിയുന്ന കോഴ്സിൽ ചേരുന്നതിന് പ്രായപരിധി ഇല്ല. ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്. കോഴ്സിന്റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. സംശയനിവാരണത്തിന് അധ്യാപകരുടെ ലൈവ് ഓൺലൈൻ സേവനവുമുണ്ട്. നാലു സെമസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്ന രണ്ടു വർഷത്തെ പ്രോഗ്രാമിന് https://mguonline.ac/ എന്ന വെബ്- സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ 9778429536. 9778429538 എന്നീ നമ്പരുകളിൽ ലഭിക്കും.
റെഗുലർ പ്രോഗ്രാമിനു തുല്യമായി യു.ജി.സി അംഗീകരിച്ച ഓൺലൈൻ എം.കോമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 വരെ നീട്ടി. വിദ്യാർഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠിക്കാൻ കഴിയുന്ന കോഴ്സിൽ ചേരുന്നതിന് പ്രായപരിധി ഇല്ല. ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്. കോഴ്സിന്റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. സംശയനിവാരണത്തിന് അധ്യാപകരുടെ ലൈവ് ഓൺലൈൻ സേവനവുമുണ്ട്. നാലു സെമസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്ന രണ്ടു വർഷത്തെ പ്രോഗ്രാമിന് http://mguonline.ac/ എന്ന വെബ്- സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ 9778429536. 9778429538 എന്നീ നമ്പരുകളിൽ ലഭിക്കും.