പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എൽഎൽബി പരീക്ഷകൾ: ഒക്ടോബർ 26വരെ അപേക്ഷിക്കാം

Oct 3, 2023 at 4:30 pm

Follow us on

കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി പരീക്ഷകൾക്ക് ഒക്ടോബർ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ 27നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 28നും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 45 രൂപ നിരക്കിലും (പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് ഒക്ടോബർ 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പിഴയോടു കൂടി ഒക്ടോബർ 17നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 18നും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 45 രൂപ നിരക്കിലും(പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് ഒക്ടോബർ 19 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ 20നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 21നും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം270 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 45 രൂപ നിരക്കിലും(പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Follow us on

Related News