പ്രധാന വാർത്തകൾ
ഇന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ജനുവരി 31വരെ അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങിസിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽസിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾകോളജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം: അപേക്ഷ സമർപ്പിക്കാത്ത കോളജുകൾ പുറത്താകുംകോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതിപൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു.കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രംകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽ

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

Sep 30, 2023 at 10:30 am

Follow us on

എറണാകുളം:സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ Skill share 23 ൽ മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി ടൂറിസം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഉത്തരവാദിത്വ ടൂറിസം പ്രൊജക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന നൈപുണികൾ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെടുകയും അതുവഴി പഠനം കൂടുതൽ അർത്ഥ പൂർണ്ണമാക്കുന്നതിനുവേണ്ടിയാണു Skill share 23 സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രൊജക്ട് പ്രസന്റേഷനും ഏറ്റവും മികച്ച പ്രൊജക്ടിനെ
തെരഞ്ഞെടുക്കലും നടന്നു.

മുപ്പത്തിയെട്ട് വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുത്തു. അതിൽ അൻപതിനായിരം രൂപ പദ്ധതിയുടെ നടത്തിപ്പിനായി സ്കൂളിന് ലഭിക്കും. മുഹമ്മദ് അസ്ലം കെ.എഫ്, മെഹറിൻ മജു, മുഹസിന പി.എച്ച്, നസീം ടി. എൻ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയുടെ അവതരണം. സെന്റ് ഇഗ്നീഷ്യസ് വി.എച്ച്.എസ്.എസ് കാഞ്ഞിരമറ്റം രണ്ടാം സ്ഥാനവും ജി വി എച്ച് എസ് എസ് നേര്യമംഗലം മൂന്നാം സ്ഥാനവും, എസ്.ഡി പി വൈ ഗേൾസ് വി.എച്ച്.എസ്.എസ് നാലാം സ്ഥാനവും മാർ സ്റ്റീഫൻ വി.എച്ച്.എസ് എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. പ്രൊജക്ട് ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടക്കും.

Follow us on

Related News