പ്രധാന വാർത്തകൾ
ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 30, 2023 at 7:00 pm

Follow us on

കണ്ണൂർ:2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി കോം, ബി എ പൊളിറ്റിക്കൽ സയൻസ്, ബി എ കന്നഡ, ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി എ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം എ ഡിവെലപ്മെന്റ് എക്കണോമിക്സ്, എം കോം, അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ബി കോം അഡീഷണൽ ഓപ്ഷണൽ കോ-ഓപറേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 16.10.2023 (തിങ്കൾ) വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 21.10.2023 ന് വൈകുന്നേരം 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2020 പ്രവേശനം) ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജ്, മഞ്ചേശ്വരം, ഗവ. കോളജ്, കാസർഗോഡ്, ഇ കെ എൻ എം ഗവ. കോളജ്- എളേരിത്തട്ട്, സെന്റ് പയസ്‍ X കോളജ്, രാജപുരം, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ – ഉൽ – ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ / ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, 2020, 2021 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നും രണ്ടും വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ 03.10.2023ന് ചൊവ്വാഴ്ച, രാവിലെ 10.30 മുതൽ 2.30 വരെ കണ്ണൂർ സർവകലാശാല കാസർഗോഡ് ക്യാമ്പസിൽ വച്ച് വിതരണം ചെയ്യുന്നതാണ്. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.

Follow us on

Related News