തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 6. ഫോണ്‍ 0495 2761335, 9645639532, 9895843272.
പരീക്ഷ
സപ്തംബര്‍ 18-ന് നടത്താന്‍ നിശ്ചയിച്ച മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പരീക്ഷ ഒക്‌ടോബര്‍ 5-ന് പകല്‍ 1.30-ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എഫ്.ടി. സപ്തംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 14 വരെ അപേക്ഷിക്കാം.
മൂന്നാം സെസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 13 വരെ അപേക്ഷിക്കാം.