തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 29. ഫോണ്‍ 0495 2761335, 9645639532, 9895843272.
എല്‍എല്‍എം സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവിഭാഗത്തില്‍ എല്‍.എല്‍.എം. കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ജനറല്‍-2, ഇ.ടി.ബി.-2, മുസ്ലീം-1, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.എച്ച്.-1, എസ്.സി.-3, എസ്.ടി.-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. 2023-24 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം 30-ന് അവസാനിക്കും.