തിരുവനന്തപുരം:കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഓരോന്നിനും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കും. അതാത് താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണമെന്നു കേരള റേഷൻ വ്യാപാരി ക്ഷേമനിധി സെക്രട്ടറി ആൻഡ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31ന് വൈകിട്ട് 5.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...