തിരുവനന്തപുരം :കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ പന്ത്രണ്ടാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. പങ്കെടുത്ത 3045 അധ്യാപകരിൽ 2840 പേർ (93.27%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 37556 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം http://kite.kerala.gov.in ൽ ലഭ്യമാണ്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ
തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക്...