പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

Sep 18, 2023 at 1:00 pm

Follow us on

തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ റിപ്പോർട്ടിങിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മലയാളം അച്ചടി മാധ്യമങ്ങളിൽ മികച്ച റിപ്പോർട്ടറായി മാതൃഭൂമി ദിനപത്രത്തിലെ എ.കെ.ശ്രീജിത്ത് തെരഞ്ഞടുക്കപ്പെട്ടു.

മികച്ച ഫോട്ടോഗ്രാഫർ – പി. അഭിജിത്ത് (മാധ്യമം), ജൂറിയുടെ പ്രത്രേക പരാമർശം നിതീഷ് കൃഷ്ണൻ (സുപ്രഭാതം), മികച്ച സമഗ്ര കവറേജ് – മലയാള മനോരമ, ദേശാഭിമാനി, മികച്ച കാർട്ടൂൺ – ടി.കെ.സുജിത് (കേരള കൗമുദി), അച്ചടി മാധ്യമം (ഇംഗ്ലീഷ്): മികച്ച സമഗ്ര കവറേജ് – ദി ഹിന്ദു, മികച്ച റിപ്പോർട്ടർ – പൂജ നായർ പി. (ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), മികച്ച ഫോട്ടോഗ്രാഫർ – ഇ.ഗോകുൽ (ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), ദൃശ്യ മാധ്യമം : മികച്ച റിപ്പോർട്ടർ- റിയാസ്.കെ.എം.ആർ. (കേരള വിഷൻ ന്യൂസ്), മികച്ച ക്യാമറമാൻ – രാജേഷ് തലവോട് (അമൃത ടി.വി.), മികച്ച സമഗ്ര കവറേജ് – ഏഷ്യാനെറ്റ് ന്യൂസ്, ഓൺലൈൻ മീഡിയ: മികച്ച സമഗ്ര കവറേജ് – കൈരളി ഓൺലൈൻ, ദി ഫോർത്ത്, ശ്രവ്യ മാധ്യമം – റെഡ് എഫ്.എം റേഡിയോ. ഡെക്കാൺ ക്രോണിക്കിൾ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ജെ. ജേക്കബ്, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, പി.ആർ.ഡി. അഡിഷണൽ ഡയറക്ടർ വി. സലിൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്‌കാരങ്ങൾ നിർണയിച്ചത്.

Follow us on

Related News