editorial@schoolvartha.com | markeiting@schoolvartha.com

സംസ്കൃത സർവകലാശാലയിൽ സംസ്കൃതദിന ആഘോഷങ്ങൾ 19മുതൽ

Sep 18, 2023 at 5:30 pm

Follow us on

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതദിന ആഘോഷങ്ങൾ സെപ്തംബർ 19ന് ആരംഭിക്കും. രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് സംസ്കകൃതദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. ന്യൂഡൽഹിലെ സെൻട്രൽ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. രാധാവല്ലഭ് ത്രിപാഠി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സംസ്കൃത പണ്ഡിതരെ ആദരിക്കുക. ഡോ. കെ. എൻ. എൻ. ഇളയത് (സംസ്കൃതം), ഡോ. ഇന്ദിര ബാലചന്ദ്രൻ (ആയുർവേദം), കലാമണ്ഡലം ഗിരിജ (കൂടിയാട്ടം, നങ്ങ്യാർകൂത്ത്) എന്നിവരെയാണ് ആദരിക്കുക. രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, പ്രൊഫ കെ. യമുന, ഡോ. കെ. ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന വാക്യാർത്ഥസദസ്സിൽ ഡോ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരിക്കും. 20ന് രാവിലെ കവി സമ്മേളനം, ഉച്ചകഴിഞ്ഞ് അക്ഷരശ്ലോക സദസ് എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യാതിഥിയാകും.

Follow us on

Related News