പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

Sep 17, 2023 at 5:30 am

Follow us on

തിരുവനന്തപുരം:വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുന്നതിലേക്കായി 11.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി 6 കോടി 30 ലക്ഷം രൂപ ചെലവിൽ ബഹുനില മന്ദിരം ഒന്നാം ഘട്ടത്തിൻ്റെ ശിലാസ്ഥാപനം 2023 സെപ്റ്റംബർ 18ന് രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.

ഒന്നാം ഘട്ടത്തിൽ 5 കോടി രൂപ വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും, ബാക്കി 1 കോടി 30 ലക്ഷം രൂപ കിഫ്ബി ഫണ്ടിൽ നിന്നും ലഭ്യമാക്കും. രണ്ടാം ഘട്ടമായി 5 കോടി രൂപയുടെ പ്രവൃത്തി ഡിസംബറിൽ തുടങ്ങും.
3 ഘട്ടങ്ങളിലുമായി ആകെ എഴുപത്തി അയ്യായിരം ചതുരശ്ര അടിയിലായി 37 ക്ലാസ് റൂമുകൾ,7 സ്റ്റാഫ് റൂമുകൾ, 1 സെമിനാർ ഹാൾ,5 യൂട്ടിലിറ്റി റൂമുകൾ,2 സോഫ്റ്റ് പ്ലെയിംഗ് ഹാളുകൾ,എല്ലാ ബ്ലോക്കിലും എല്ലാ നിലയിലുമായി ആകെ 18 ടോയ്ലറ്റുകൾ,ലിഫ്റ്റ് സൗകര്യം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് വിഭാവനം ചെയ്ത ബഹുനില മന്ദിരം.

Follow us on

Related News