തിരുവനന്തപുരം: മന്ത്രി ഡോ.ആർ. ബിന്ദു ചെയർപേഴ്സണായ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിച്ചു. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. രാജൻ ഗുരുക്കൾ വൈസ് ചെയർമാനും എംജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. രാജൻ വർഗീസ് മെമ്പർ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് ബോഡിയിൽ ഉള്ളവരുടെ പേര് വിവരങ്ങൾ താഴെ. ഡോ.സജിഗോപിനാഥ് (വൈസ് ചാൻസലർ, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി), ഡോ.സാബുതോമസ്, (മുൻ വൈസ്ചാൻസലർ, എംജി സർവകലാശാല), ഡോ.കെ.കെ. ദാമോദരൻ, (ദയ, വേങ്ങാട്,മലപ്പുറം), ഡോ. എം.എസ്. രാജശ്രീ (ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ), പോൾ വി. കരന്താനം(ബോട്ടണി ഡിപ്പാർട്ട്മെന്റ്, പാലാ സെന്റ് തോമസ് കോളജ്), ഡോ. പി.പി. അജയകുമാർ(സീനിയർ പ്രഫസർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ, കേരള സർവകലാശാല) എന്നിവരാണ് അംഗങ്ങൾ. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എക്സിക്യുട്ടീവ് ബോഡിയിൽ എക്സ് ഒഫിഷ്യോ അംഗമാണ്. നാല് വർഷമാണ് പുതിയ കൗൺസിലിന്റെ കാലാവധി.

മുന്നാക്ക സമുദായ സംവരണം:സർട്ടിഫിക്കറ്റ് ഹാജരാക്കണം
തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം...