കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ നാല്, അഞ്ച്, ഏഴ്, എട്ട് തീയതികളിലെ പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ
സ്പോട്ട് അഡ്മിഷൻ
സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി (ജനറൽ മെറിറ്റ് -6), എം.എസ്.സി മെറ്റീരിയൽ സയൻസ് (ജനറൽ മെറിറ്റ് -1, ഒ.ഇ.സി-എസ്.സി -1, ഒ.ഇ.സി-എസ്.ടി -1), എം.എസ്.സി ഫിസിക്‌സ്(ഒ.ഇ.സി-എസ്.സി -1, ഒ.ഇ.സി-എസ്.ടി -1), എം.എസ്.സി കെമിസ്ട്രി (ഒ.ഇ.സി-എസ്.സി -1, ഒ.ഇ.സി-എസ്.ടി -1) പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 11.30ന് മുൻപ് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ സ്‌കൂൾ ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ (http://mgu.ac.in). ഫോൺ: 7736997254