editorial@schoolvartha.com | markeiting@schoolvartha.com

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

Sep 14, 2023 at 2:56 am

Follow us on

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ -ടെറ്റിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ലിയുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷയായ സി-ടെറ്റിൽ ഈ വിഭാഗത്തിന് മാർക്ക് ഇളവ് നൽകുന്നില്ലെന്ന കാരണം ചൂണ്ടിക്കട്ടിയാണ് സംസ്ഥാന സർക്കാർ തീരുമാനം. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും കെ-ടെറ്റ് പരീക്ഷയിൽ 5ശതമാനം മാർക്ക് ഇളവ് നൽകുന്നുണ്ട്. ഇതേ ആനുകൂല്യം ഇഡബ്ലിയുഎസ് വിഭാഗങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ചിലർ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജികളിൽ അന്തിമ തീരുമാനം എടുക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടത്.

Follow us on

Related News