പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എം.എസ്.സി നഴ്സിങ് പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

Sep 12, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:സെപ്റ്റംബർ 16ന് നടക്കുന്ന എം.എസ്.സി നഴ്സിങ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകിയവരുടെ അഡ്മിറ്റ് കാർഡുകൾ http://cee.kerala.gov.in വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ‘PG Nursing 2023 – Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും കൃത്യമായി നൽകിയതിനു ശേഷം അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം.

അപ്ലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ കാരണം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദ വിവരങ്ങൾ കാണാവുന്നതാണ്. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ http://cee.kerala.gov.in ലൂടെ സെപ്റ്റംബർ 14 ഉച്ച രണ്ടിന് മുമ്പായി അപ്‌ലോഡ്‌ ചെയ്യണം. തപാൽ/ഇ-മെയിൽ/ഫാക്സ് മുഖേന നൽകുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിന് സ്വീകരിക്കില്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Follow us on

Related News