പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

എസ്ബിഐയിൽ അപ്രന്റിസ് നിയമനം: 6160 ഒഴിവുകൾ

Sep 4, 2023 at 4:30 pm

Follow us on

തിരുവനന്തപുരം: വിവിധ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ബ്രാഞ്ചുകളിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 6160 ഒഴിവുകളുണ്ട്. ഓൺലൈനായി സെപ്റ്റംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. പ്രതിമാസം 15000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലർക്ക്/ ജൂനിയർ അസോസിയേറ്റ്സ് നിയമനത്തിന് വെയിറ്റേജ് നൽകും . കേരളത്തിൽ ആകെ 424 ഒഴിവുകളുണ്ട് .അപേക്ഷിക്കുന്നവർക്ക് പ്രാദേശിക ഭാഷയിൽ പരിജ്ഞാനം, അംഗീകൃത സർവകലാശാല ബിരുദം കൂടാതെ 28 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം.

ഒരാൾക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. നിയമനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും . SC/ST/OBC/PWBD വിഭാഗങ്ങളിൽ പെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളീയർക്ക് മലയാളം ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ഉള്ള ചോദ്യപേപ്പർ തിരഞ്ഞെടുക്കാം.
അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് https://bank.sbi.careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News