editorial@schoolvartha.com | markeiting@schoolvartha.com

എംജി സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ഈ മാസം

Sep 1, 2023 at 6:00 pm

Follow us on

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി/ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി- ജൂണ്‍ 2023) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷന്‍/വൈവ വോസി പരീക്ഷകൾ സെപ്റ്റംബര്‍ 11,12 തീയതികളില്‍ നടക്കും. സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണിത്. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് പരീക്ഷയുടെ(റെഗുലറും സപ്ലിമെന്‍ററിയും-ജൂണ്‍ 2023)സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്ന തിസീസ് മൂല്യ നിര്‍ണയം, വൈവ വോസി പരീക്ഷകള്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലാണ് നടക്കുന്നത്. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.എ സി.എസ്.എസ് ഭരതനാട്യം(2021 അഡ്മിഷന്‍ റെഗുലര്‍/ 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി-ജൂണ്‍ 2023) പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Follow us on

Related News