തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം ഒരുക്കി തമിഴ്നാട്. മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. തമിഴ്നാട്ടിലെ 31,000 സർക്കാർ സ്കൂളുകളിലെ 17 ലക്ഷം വിദ്യാർഥികൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. പട്ടിണിയില്ലാത്ത പഠനകാലം, പോഷകാഹാരക്കുറവ് പരിഹരിക്കൽ, പോഷകാംശമുള്ള ഭക്ഷണത്തിന്റെ ലഭ്യത, ഹാജർ നില ഉയർത്തൽ, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, തൊഴിലെടുക്കുന്ന അമ്മമാരുടെ അധ്വാനഭാരം ലഘൂകരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...