തിരുവനന്തപുരം:വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും രണ്ട് ഭാഷകളിൽ ഉള്ളതാകണമെന്നു നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി. മലയാളത്തിൽ മാത്രം അച്ചടിച്ച ഫോമുകളും സർട്ടിഫിക്കറ്റുകളും ഉപയോഗിക്കുമ്പോൾ കേരളത്തിൽ കഴിയുന്ന ഭാഷാ ന്യൂനപക്ഷങ്ങൾക്കും മലയാളം മനസിലാക്കാൻ പ്രയാസം ഉള്ളവർക്കും കേരളത്തിലുള്ള ഇതര സംസ്ഥാനക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുപ്രകാരം ഇംഗ്ലീഷ് ഭാഷയിലുള്ളതും വിതരണം ചെയ്യണം.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...