പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

എൻജിനീയറിങ് മൂന്നാംഘട്ടം, ആർക്കിടെക്ചർ രണ്ടാംഘട്ട അലോട്ട്‌മെന്റുകൾ സെപ്റ്റംബർ 3ന്: ഓപ്ഷൻ സമർപ്പണം 26വരെ

Aug 24, 2023 at 4:50 pm

Follow us on

തിരുവനന്തപുരം:2023-ലെ എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്‌സ് എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 26 വൈകുന്നേരം 4 വരെ ലഭ്യമാകും.

എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്‌സുകളിൽ നിലിവിലുള്ള ഹയർ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്‌സ് (ഉണ്ടെങ്കിൽ) എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ ലഭ്യമാകും. ആഗസ്റ്റ് 26 വൈകുന്നേരം 4 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് സെപ്റ്റംബർ 3ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2525300.

Follow us on

Related News