പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

Aug 23, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേതനം നൽകുന്നതിനായി പദ്ധതിയ്ക്കുള്ള സംസ്ഥാന അധിക സഹായത്തിൽ നിന്ന് 50.12 കോടി രൂപ സർക്കാർ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്.

ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി ഇന്ന് മുതൽ (23.8.2023) തന്നെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുൻപായി വിതരണം ചെയ്യുന്നത്. തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബർ 5 ന് മുൻപായി വിതരണം ചെയ്യുന്നതാണ്.

Ax

Follow us on

Related News