തിരുവനന്തപുരം :കുടുംബശ്രീയിലെ കമ്മ്യൂണിറ്റി റിസോഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 230ഓളം ഒഴിവുകളാണ് ഉള്ളത്.കരാർ അടിസ്ഥാനത്തിലായിരക്കും നിയമനം. എസ്എസ്എൽസി , പ്ലസ്ടു, ( തത്തുല്യം) പാസായവർക്കും , കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
18 നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് മുൻഗണന. ശബളം 10,000 രൂപ. എഴുത്ത്പരീക്ഷ, കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കുന്നവർ യോഗ്യതയുടെയും അപേക്ഷ സമർപ്പണത്തിന്റെയും കൂടുതൽ വിവരങ്ങൾക്കായി http://kudubashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.