വയനാട്:പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തില്‍ എന്‍എംഎസ്എം. ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥിനികളാണ് കാരാപ്പുഴ ഡാം പരിസരത്ത് ബോധവല്‍ക്കരണ ഫ്ളാഷ്മോബ് അവതരിപ്പിച്ചത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണതയ്ക്കെതിരെയായാണ് പരിപാടി സംഘടിപ്പിച്ചത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന സ്വച്ഛതാ ആക്ഷന്‍ പ്ലാന്‍ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് കാരാപ്പുഴയില്‍ എന്‍.എസ്.എസുമായി സഹകരിച്ച് ഫ്ളാഷ്മോബ് സംഘടിപ്പിച്ചത്. ഇതിന് തുടര്‍ച്ചയായി മുട്ടിലില്‍ 22ാം തീയതി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ
മലപ്പുറം: 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഇന്ന്...