ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കാത്തതിൽ ന്യുനപക്ഷ കമ്മിഷൻ കേസെടുത്തു

Aug 19, 2023 at 5:36 pm

Follow us on

തിരുവനന്തപുരം:2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഒരു വർഷം പിന്നിട്ടിട്ടും സ്‌കോളർഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ അഡ്വ.എ എ റഷീദ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Follow us on

Related News