തിരുവനന്തപുരം:2023-24 അധ്യയന വർഷം എൽ.എൽ.എം പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ആഗസ്റ്റ് 18 വൈകുന്നേരം 4 വരെയായി നീട്ടി. നാഷണാലിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ്, ആവശ്യമായ മറ്റ് സർട്ടിഫിക്കറ്റുകൾ/അനുബന്ധരേഖകൾ എന്നിവയും നിശ്ചിത തീയതിക്കകം അപ്ലോഡ് ചെയ്യണം. എൽ.എൽ.എം. 2023 പ്രോസ്‌പെക്ടസിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിന് പിന്നീട് സമയം നീട്ടി നൽകില്ല. വിശദവിവരങ്ങൾക്ക് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...