തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. സംസ്ഥാന സ്കൂൾ കായികമേള തൃശ്ശൂർ കുന്നംകുളത്തും സംഘടിപ്പിക്കും.അധ്യാപക സംഘടന പ്രതിനിധിക ളുടെ യോഗത്തിലാണ് തീരുമാനം. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനാണ് കൊല്ലം വേദിയാകുക. കായികമേള ഒക്ടോബറിൽ തൃശ്ശൂരിലെ കുന്നംകുളത്തും സ്പെഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. ടിടിഐ കലാമേള പാലക്കാട് സെപ്റ്റംബറിലാണ് നടക്കുക. ശാസ്ത്രമേള ഡിസംബറിൽ തിരുവനന്തപുരത്തും നടക്കും.
2023 ജനുവരിയില്‍ കോഴിക്കോട് നടന്ന 61-ാമത് സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് 940 പോയിന്‍റുകളുമായി കിരീടം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന 64-ാമത് സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയായിരുന്നു ജേതാക്കൾ.